Next Holy Qurbana on May 25th Sunday at 4pm!
ഹാലിഫാക്സ് ഇടവകയുടെ VBS വർണ്ണശബളമായി ആഘോഷിച്ചു :
കാനഡ: അറ്റ്ലാന്റിക് പ്രവശ്യയിൽപ്പെടുന്ന, നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ നോവാസ്കോഷ്യാ , ഹാലിഫാക്സ് St മാർക്സ് യാക്കോബായ ഇടവകയിൽ അനുഗ്രഹകരമായി പ്രവൃത്തിക്കുന്ന സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ VBS നടത്തപ്പെട്ടു .
2024 ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ വികാരി റവ.ഫാ. എൽദോസ് കക്കാടൻ പ്രാർത്ഥനയോടെ ആരംഭിച്ച VBS ഇടവക സെക്രട്ടറി ജേക്കബ് പോൾ ഉദ്ഘാടനം ചെയ്തു . സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ ജീസ്, ടീച്ചേഴ്സ് ജെയ്സി, മഞ്ചു, അലീന, അന്ന, അബീന, ജാസ്ലിൻ, ലിബിൻ , കരോളിൻ കൂടാതെ മാതാപിതാക്കളും നേതൃത്വം നല്കി .
25 ഓളം കുട്ടികൾ പങ്കെടുത്ത VBS വളരെ ഉല്ലാസപ്രദമായിരുന്നു . ഇടവകയിൽ ഇദംപ്രദമായി നടത്തപ്പെട്ട VBS ന് നല്ല സഹകരണമാണ് ലഭിച്ചത് .